തിരുവനന്തപുരം: മിൽമ കവർ പാലിന്റെ പാക്കിംഗ് അനുകരിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രണ്ടു പേരുകളിൽ കവർപാൽ വിപണിയിൽ. ഒറ്റനോട്ടത്തിൽ മിൽമയെന്ന് തോന്നുന്ന മിൽന, മിന്ന പേരുകളിലാണ് നീല പാക്കറ്റിൽ ഇവയുടെ വില്പന. ഒറ്റനോട്ടത്തിൽ ആർക്കും തിരിച്ചറിയാനാവില്ല; ഇതിനാൽ പലരും വഞ്ചിക്കപ്പെടുന്നുമുണ്ട്.
മിൽമയുടെ കവറിലെ അക്ഷരങ്ങളും രൂപവും പാക്കറ്റിന്റെ ഡിസൈനുമെല്ലാം ട്രേഡ്മാർക്ക് നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടതാണ്. ഇത് മറ്റാരും ഉപയോഗിക്കരുത്. മിൽമ പാലിനെ അനുകരിച്ചുള്ള പാക്കറ്റുകളിൽ അതിന്റെ നിർമ്മാതാക്കളെകുറിച്ചോ പാക്കിംഗിനെക്കുറിച്ചോ പരാമർശമില്ല. ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മിൽമ അധികൃതർ പരാതി നൽകിയിട്ടുണ്ട്.
''കടകളിൽ നിന്ന് വാങ്ങുന്ന പാൽ മിൽമയുടെതാണോ എന്ന് ഉപഭോക്താക്കൾ പരിശോധിച്ചുറപ്പിക്കണം. വ്യാജമായി വില്പന നടത്തുന്ന പാലിന് ഗുണനിലവാരം ഉണ്ടാകില്ല""
എൻ. ഭാസുരാംഗൻ
തിരുവനന്തപുരം മേഖല യൂണിയൻ കൺവീനർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |