കൊൽക്കത്ത : യുണൈറ്റഡ് സ്പോർട്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ഗോകുലം കേരള എഫ് സി ഐ.എഫ്.എ ഷീൽഡ് സെമിഫൈനലിൽ പ്രവേശിച്ചു. രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷമായിരിന്നു ഗോകുലത്തിന്റെ തിരിച്ചു വരവ്. നിശ്ചിത സമയത്ത് 2 -2 ൽ പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ടിലേക്കു നീണ്ടത്.
താൻമൊയും ഡേവിസും യുണൈറ്റഡ് എഫ് സിക്ക് വേണ്ടി ആദ്യ 15 മിനിറ്റുകളിൽ ഗോൾ നേടിയപ്പോൾ, ഗോകുലം തിരിച്ചു വന്നത് റൊണാൾഡ് സിംഗിന്റെയും ക്യാപ്റ്റൻ ജിതിന്റെയും ഗോളിലൂടെയാണ്.
ഷൂട്ടൗട്ടിൽ ഗോകുലത്തിനു വേണ്ടി റഹീം, ബൗബ, ഉവൈസ്, ജാസിം, ഗിഫ്റ്റി എന്നിവർ ഗോൾ നേടിയപ്പോൾ സൗരവും, താഹിർ സമാനും പെനാൽറ്റി നഷ്ടപ്പെടുത്തി. ഗോകുലം ഗോൾ കീപ്പർ രക്ഷിത് ദാഗർ രണ്ടു സേവ് നടത്തുകയും ചെയ്തു.
ഞായറാഴ്ച സെമിഫൈനലിൽ ഗോകുലം റിയൽ കാശ്മീരിനെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |