തൃശൂർ: കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.എൽ.എം.ഡി.എസ്.എ) സംസ്ഥാന സമ്മേളനം 11, 12 തീയതികളിൽ തൃശൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനം 11 ന് രാവിലെ 10ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ജി.ആർ . രാജീവ് സ്വാഗതം പറയും. സ്വാഗതസംഘം ചെയർമാൻ കെ.കെ. വത്സരാജ് അദ്ധ്യക്ഷത വഹിക്കും. ഇ. ടി . ടൈസൺ എം.എൽ.എ, ജോയിന്റ് കൗൺസിൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറി കെ .ജി. ശിവാനന്ദൻ, എം .എം .നജീം തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് 2.30ന് സ്വകാര്യ വത്കരണവും തൊഴിൽ നിയമ ഭേദഗതികളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ. ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനവും ഉപഹാര സമർപ്പണവും മന്ത്രി കെ. രാജൻ നിർവഹിക്കും. യാത്രഅയപ്പ് സമ്മേളനം വി.ആർ സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |