കാരവാനിൽ നൃത്തം ചെയ്ത് ആരാധകരെ ഞെട്ടിച്ച് നടി മീരജാസ്മിൻ. മീര പ്രധാന വേഷത്തിൽ എത്തുന്ന സത്യൻ അന്തിക്കാടിന്റെ ജയറാം ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് ഈ കാഴ്ച. മീരയുടെ നൃത്ത വീഡിയോ ചുരുങ്ങിയ സമയത്തിനകം ആരാധകർ ഏറ്റെടുത്തു. നിരവധി ആരാധകർ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരനിലൂടെ അഭിനയരംഗത്തു എത്തിയ മീര ജാസ്മിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മൂന്നുവർഷം മുൻപ് പൂമരം എന്ന ചിത്രത്തിൽ അതിഥിവേഷത്തിലാണ് അവസാനം മീര എത്തിയത്.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം എന്നീ ചിത്രങ്ങളിൽ മീരജാസ്മിനായിരുന്നു നായിക. പതിനാലുവർഷത്തിനുശേഷം സത്യൻ അന്തിക്കാടും മീരജാസ്മിനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |