കഴക്കൂട്ടം: ജ്യോതിസ് സെൻട്രൽ സ്കൂളിൽ അടുത്ത അദ്ധ്യയന വർഷത്തേക്ക് പ്രീ.കെ.ജി, എൽ.കെ.ജി, യു.കെ.ജി തുടങ്ങി ഒന്നു മുതൽ ഒൻപത് വരെയുള്ള എല്ലാ ക്ലാസുകളിലേക്കും അഡ്മിഷൻ ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. പതിനൊന്നാം ക്ലാസിലേക്ക് സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലേക്ക് പരമ്പരാഗതമായ വിഷയങ്ങൾക്ക് പുറമെ നൈപുണ്യവികസനവും തൊഴിലധിഷ്ടിതവുമായ 45 വിഷയങ്ങൾ തൊണ്ണൂറ് വ്യത്യസ്ത കോമ്പിനേഷനുകളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ നിന്ന് ഉചിതമായവ തിരഞ്ഞെടുത്ത് പഠിക്കാൻ പത്താം ക്ലാസ് പൂർത്തിയാകുന്ന കുട്ടികൾക്ക് അവസരമൊരുക്കുന്നു. ഫോൺ: 9446064604, 8589024902.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |