ശ്രീനഗർ:ജമ്മുകാശ്മീരിലെ ബന്ദിപ്പോരയിൽ ഗുൽഷൻ ചൗക്കിൽ പൊലീസ് സംഘത്തിന് നേരെ ഭീകരർ നടത്തിയ വെടിവയ്പിൽ രണ്ട് പൊലീസുകാർക്ക് വീരമൃത്യു. സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിൾ മുഹമ്മദ് സുൽത്താൻ, കോൺസ്റ്റബിൾ ഫയാസ് അഹമ്മദ് എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ പ്രദേശം വളഞ്ഞ സുരക്ഷാസേന ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചു.
ഭീകരാക്രമണത്തെ അപലപിക്കുന്നതായി കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |