അമ്പലപ്പുഴ: റവന്യൂ ജില്ലാ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ സാഹിത്യോത്സവം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എൻ.എം എച്ച്.എസിൽ നടന്ന യോഗത്തിൽ പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ അദ്ധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ. ശൈല, ജില്ലാ കോ ഓർഡിനേറ്റർ ബി. ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം എ. അഞ്ചു, ഡി.ഇ.ഒ റാണി തോമസ്, അമ്പലപ്പുഴ എ.ഇ.ഒ ദീപ റോസ്, സ്കൂൾ മാനേജർ എം.ടി. മധു, പ്രിൻസിപ്പൽ ഇ.പി. സതീശൻ, സ്കൂൾ എച്ച്.എം എസ്. ഉഷസ്, സോണ പാവേലിൽ, സതീഷ് കൃഷ്ണ, ഉണ്ണി ശിവരാമൻ, ആർ. രാജേഷ്, അനാർ നാഥ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |