കോട്ടയം: ഡെന്റൽ കോളേജിൽ ശിശുക്കൾക്കായി ആരംഭിക്കുന്ന നൂതന രീതിയിലുള്ള ദന്ത വദന ചികിത്സയ്ക്ക് ഇന്ന് തുടക്കം. കുഞ്ഞുങ്ങളെ മയക്കി കിടത്തി ദന്ത ചികിത്സ നടത്തുന്നതാണ് രീതി. സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ ആശുപത്രിയിൽ പദ്ധതി നടപ്പാക്കുന്നത്.
വിദേശ രാജ്യങ്ങളിലും അന്യ സംസ്ഥാനങ്ങളിലും വൻ ചെലവിൽ നടത്തുന്ന ചികിൽസയാണിത്. രാവിലെ പത്തിന് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.പി ജയകുമാർ എന്നിവർ സംസാരിക്കും. ഡോ. അനുപം കുമാർ മുഖ്യ പ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |