തിരുവനന്തപുരം: അട്ടപ്പാടി നോഡൽ ഒാഫീസർ പ്രഭുദാസിന്റെ സ്ഥലംമാറ്റം ആരോഗ്യമന്ത്രിയുടെ രാഷ്ട്രീയപകപോക്കലാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ. അട്ടപ്പാടി സന്ദർശിച്ച പട്ടികജാതി ക്ഷേമമന്ത്രിയോടും പ്രതിപക്ഷ നേതാവിനോടും നിജസ്ഥിതി തുറന്ന് പറഞ്ഞതാണ് ആരോഗ്യമന്ത്രിയെ ചൊടിപ്പിച്ചത്. അട്ടപ്പാടിയിലെ ശിശുമരണങ്ങൾക്ക് ഉത്തരവാദികളായ നിരവധി ഉദ്യോഗസ്ഥർ രാഷ്ട്രീയ പിന്തുണയുടെ പേരിൽ തൽസ്ഥാനത്ത് തുടരുമ്പോഴാണ് അട്ടപ്പാടി ആരോഗ്യമേഖലയുടെ പുരോഗതിക്ക് വേണ്ടി പ്രയത്നിച്ച പ്രഭുദാസിനെ സ്ഥലംമാറ്റിയത്. ഇത് ആദിവാസി മേഖലയിലെ ആരോഗ്യപ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |