കൊച്ചി: ജില്ലയിൽ ഇന്നലെ 590 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 580 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. 606 പേർ രോഗമുക്തി നേടി. 7.04 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 748 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5943 ആണ്. സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നും 8375 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലെ 2261 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 280 ആദ്യ ഡോസും, 1981 സെക്കന്റ് ഡോസുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |