ലണ്ടൻ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റിയിലൂടെ നേടിയ ഗോളിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ വാലറ്റക്കാരായ നോർവിച്ച് സിറ്റിയെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഈ ജയത്തോടെ 16 കളികളിൽ നിന്ന് 27 പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്തെത്തി.
നോർവിച്ചിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. 75-ാം മിനിട്ടിൽ മാക്സ് ആരൺസ് തന്നെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി കിക്കാണ് ക്രിസ്റ്റ്യാനോ ലക്ഷ്യത്തിലെത്തിച്ചത്. രണ്ട് മിന്നുന്ന സേവുകൾ നടത്തിയ ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയും യുണൈറ്റഡിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. 16 കളികളിൽ നിന്ന് പത്ത് പോയിന്റ് മാത്രമാണ് നോർവിച്ചിനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |