തളിപ്പറമ്പ: കണ്ണൂർ സർവകലാശ അത് ലറ്റിക് മീറ്റിന്റെ ആദ്യ ദിവസത്തെ മേള സമാപിച്ചപ്പോൾ വനിത വിഭാഗത്തിൽ തലശ്ശേരി ബ്രണ്ണനും പുരുഷ വിഭാഗത്തിൽ സ്ക്കൂൾ ഓഫ് ഫിസിക്കൽ എഡു ക്കേഷനും മുന്നിൽ .18 ഇനങളാണ് ആദ്യ ദിവസം പൂർത്തിയായത്. വനിത വിഭാഗത്തിൽ ബ്രണ്ണൻ കോളേജ് 41 , കണ്ണൂർ ഗവ. വനിത കോളേജ് 11, സ്ക്കൂൾ ഓഫ് ഫിസിക്കൽ എഡുക്കേഷൻ എട്ട് വീതം പോയന്റുകൾ നേടി. പുരുഷ വിഭാഗത്തിൽ സ്ക്കൂൾ ഓഫ് ഫിസിക്കൽ എഡുക്കേഷൻ 22 പോയന്റുമായി ഒന്നും 17 പോയിന്റ് നേടിയ തലശ്ശേരി ബ്രണ്ണൻ രണ്ടാമതുമാണ്. 11 പോയന്റുകൾ നേടിയ പീപ്പിൾസ് മുന്നാടും കണ്ണൂർ എസ്. എൻ. കോളേജും മൂന്നാം സ്ഥാനത്തുണ്ട്.
അത്ലറ്റിക് മീറ്റ് മാങ്ങാട്ടുപറമ്പിലെ സ്റ്റേഡിയത്തിൽ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ആന്തൂർനഗരസഭ ചെയർമാൻ പി.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു..അമ്പതോളം കോളേജുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ആദ്യ ദിവസം നടന്ന 10000 മീറ്റർ പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മുന്നാട് പീപ്പിൾസ് ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർത്ഥി കെ.എസ് വിഷ്ണുപ്രസാദ്, രണ്ടാം സ്ഥാനം നേടിയ മാങ്ങാട്ടുപറമ്പ സ്കൂൾ ഓഫ് ഫിസിക്കൽ എഡുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ് കോളജിലെ നിതിൻ നായ്ക്ക്, മൂന്നാം സ്ഥാനം നേടിയ കണ്ണൂർ ശ്രീനാരായണ കോളജിലെ കെ.കെ മുഹമ്ദ് സബീൽ, വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയതളിപ്പറമ്പ് കേയിസായിബ് ട്രെയിനിംഗ് കോളജിലെ പി. സ്നേഹ, രണ്ടാംസ്ഥാനം നേടിയ മാടായി സി.എ.എസ് കോളജിലെ വിഷ്ണു പ്രിയ ബൈജു, മൂന്നാം സ്ഥാനം നേടിയ ഇരിട്ടി മഹാത്മാഗാന്ധി കോളേജിലെ കെ.കെ. അയന എന്നിവർക്കും മന്ത്രി മെഡലുകൾ വിതരണം ചെയ്തു.മേള ഇന്ന് സമാപിക്കും.
ഓർഗനൈസേഷൻ ചെയർമാൻ ഡോ. പി.വി. രവീന്ദ്രൻ ,യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. കെ.പി. മനോജ്,സി.അശോക് കുമാർ എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |