കൊച്ചി: റോട്ടറി ക്ലബ്ബ് കൊച്ചിൻ നൈറ്റ്സിന്റെ നേതൃത്വത്തിൽ ഓട്ടിസ്റ്റിക് കുട്ടികളെ സഹായിക്കാൻ സാന്റ റൺ സംഘടിപ്പിക്കുന്നു. 19ന് രാവിലെ 21 കിലോമീറ്റർ ഹാഫ് മാരത്തൺ, 50 കിലോമീറ്റർ സൈക്ലിംഗ്, 10 കിലോമീറ്റർ ഓട്ടം, അഞ്ച് കിലോമീറ്റർ ഫൺ വാക്ക് എന്നിവയാണ് സംഘടിപ്പിക്കുന്നത്. ഗ്രാന്റ് ഹയാത്ത് ലുലു ബോൾഗാട്ടിയിൽ നിന്ന് ആറ് മണിക്ക് ആരംഭിക്കും. നേരത്തെ രജിസ്റ്റർ ചെയ്യുന്നവർക്കാണ് പങ്കെടുക്കാൻ അനുമതി. രജിസ്റ്റർ ചെയ്യുന്നവർക്ക് ടി ഷർട്ട്, പ്രാതൽ, മെഡൽ, ബിബ് എന്നിവ നൽകും. ഹാഫ് മാരത്തൺ ബിബ് 18ന് രാവിലെ 9 മുതൽ അഞ്ച് വരെ പനമ്പള്ളിനഗറിലെ റോട്ടറി ബാലഭവനിൽ നിന്നു വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |