വടകര: ഡോ.ചന്ദമണി നാരായണൻ അനുസ്മരണദിനത്തിൽ കുന്നുമ്പത്ത് ചികിത്സാലയത്തിൽ ഏകദിന സൗജന്യ മെഡിക്കൽ ക്യാമ്പ് ഒരുക്കി. ആയുർമന്ത്ര ക്ലിനിക്കും വടകര ലയൺസ് ക്ലബ് തർജ്ജനിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രമോദ് കുമാർ അതിരകം ഉദ്ഘാടനം നിർവഹിച്ചു. മിനി പി.എസ് നായർ അദ്ധ്യക്ഷത വഹിച്ചു. ദേവതീർത്ഥ കളരിക്കുന്നുമ്മലിന് അഡ്വ.എം.കെ പ്രേംനാഥ് ഉപഹാരം നൽകി. അഡ്വ.എ.എം സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. സുരേഷ് കുന്നത്ത് ക്ലാസെടുത്തു. കുനിയിൽ ഇല്ലത്ത് കേശവൻ നമ്പൂതിരി, അബൂബക്കർ, ഡോ.ഹരിപ്രഭ, ഡോ.സുകൃത് സോന, സുഭാഷ് ബാബു, ടി.കെ സുധീർ കുമാർ, ഗംഗാധരൻ പുറന്തോടത്ത്, ഗംഗാധരൻ വടകര എന്നിവർ സംസാരിച്ചു. ടി.ശ്രീനിവാസൻ സ്വാഗതവും ദേവനാരായണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |