SignIn
Kerala Kaumudi Online
Saturday, 27 April 2024 3.14 AM IST

സോപ്പ് വ്യവസായം പ്രതിസന്ധിയിൽ,​ 'പത' യാൻ ഇനി പുകയും

soap

കോഴിക്കോട്: അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധനവും കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും മറികടക്കാൻ സോപ്പ് ഉത്പ്പന്നങ്ങൾക്ക് വില കൂട്ടാനൊരുങ്ങി നിർമ്മാതാക്കൾ. പുതുവർഷത്തിൽ സോപ്പിനും മറ്റ് ഉത്പ്പന്നങ്ങൾക്കും 15 ശതമാനം വില വർദ്ധിപ്പിക്കാനാണ് തീരുമാനം.

കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ സോപ്പ് ഉത്പ്പന്നങ്ങളുടെ വിൽപ്പന വർദ്ധിച്ചെങ്കിലും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം തിരിച്ചടിയായി. ആദ്യത്തെ ആറുമാസത്തിന് ശേഷം വിൽപ്പനയിലും ഇടിവുണ്ടായി. വൻകിട കമ്പനികളുമായി മത്സരിക്കേണ്ട സാഹചര്യം കേരളത്തിലെ 300 ഓളം കമ്പനികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ പോലും അസംസ്കൃത വസ്തുക്കളുടെ വില വർദ്ധിപ്പിച്ചതായി വ്യവസായികൾ ആരോപിക്കുന്നു. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റ‌ഡ് കാസ്റ്റിക് സോഡയുടെ വില വർദ്ധിപ്പിച്ചത് 300 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങൾക്ക് കുറഞ്ഞ വിലയിൽ അസംസ്കൃത വസ്തുക്കൾ നൽകുന്നതായും ആരോപണമുണ്ട്.

പ്രതിസന്ധിയെ തുടർന്ന് അമ്പതോളം കമ്പനികളാണ് അടച്ചുപൂട്ടിയത്. പല കമ്പനികളും പൂട്ടലിന്റെ വക്കിലാണ്. സർക്കാർ ഭാഗത്തുനിന്ന് കാര്യമായ സഹായമില്ലാതെ പിടിച്ചുനിൽക്കാനാവില്ലെന്നാണ് വ്യവസായികൾ പറയുന്നത്. സിഡ്കോ വഴി സബ്സിഡി നിരക്കിൽ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കണമെന്നാണ് പ്രധാന ആവശ്യം. ക്ലീനിംഗ് ഉത്പ്പന്നങ്ങളെ അവശ്യ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നും 10 കോടിയിൽ താഴെ വിറ്രുവരവുള്ള സ്ഥാപനങ്ങളെ മറ്റൊരു സ്ലാബിൽ ഉൾപ്പെടുത്തി ജി.എസ്.ടിയിൽ ഇളവ് അനുവദിക്കണമെന്നും വ്യവസായികൾ ആവശ്യപ്പെടുന്നു. സപ്ലൈകോ ശാഖകളിൽ നിശ്ചിത ശതമാനം തദ്ദേശീയ ഉത്പ്പന്നങ്ങൾക്ക് പരിഗണന നൽകിയാൽ പ്രതിസന്ധി കുറച്ചുകൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷ വ്യവസായികൾക്കുണ്ട്.

"സോപ്പുകൾ, ക്ലീനിംഗ് ഉത്പ്പന്നങ്ങൾ, വാഷിംഗ് പൗഡർ, ഹാൻ‌ഡ് വാഷ് എന്നിവയ്ക്കെല്ലാം വില വർദ്ധിപ്പിക്കും".

അബ്ദുൾ സമദ് വൈറ്റ് ലൈൻസ് ,​ പ്രസിഡന്റ്, കേരള സോപ്പ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ.

സെക്രട്ടറിയേറ്റ് ധർണ നടത്തും

കേരളത്തിലെ സോപ്പ് നിർമ്മാണ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കേരള സോപ്പ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് ധർണ നടത്തും. ഫെബ്രുവരിയിലാണ് ധർണ സംഘടിപ്പിക്കുകയെന്ന് സംഘടനാ പ്രസിഡന്റ് അബ്ദുൾ സമദ്, ജനറൽസെക്രട്ടറി സുനിൽകുമാർ ചിറ്രടി, ട്രഷറർ സൈജു എബ്രഹാം എന്നിവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.