മലപ്പുറം; കാർഷിക മേഖലയ്ക്ക് ഉത്തേജനം നൽകാനായി കേന്ദ്ര സർക്കാരും ഗുജറാത്ത് സർക്കാറും സംയുക്തമായി ഗുജറാത്തിലെ ആനന്ദിൽ സംഘടപ്പിക്കുന്ന ജൈവ കൃഷി സമ്മേളനത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കർഷക മോർച്ച ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടി ഇന്ന് മലപ്പുറത്ത് നടക്കും. രാവിലെ 10ന് പ്രശാന്ത് ഓഡിറ്റോറിയത്തിൽ ബി.ജെ.പി മേഖല പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി വി.വി.രാജൻ, ജില്ലാ പ്രസിഡന്റ് രവി തേലത്ത് സംസാരിക്കും. ജൈവകൃഷി സമ്മേളനത്തിന്റെ വിശദീകരണവും പരിപാടിയുടെ ഭാഗമായി നടക്കും. കിസാൻസമ്മാൻ നിധിയുടെ പത്താമത്തെ ഗഡു കർഷകരുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്യും. സംസ്ഥാനത്തെ 280 മണ്ഡലങ്ങളിലും പരിപാടിയുടെ തത്സമയ സംപ്രക്ഷണം ഉണ്ടാവും. വാർത്താസമ്മേളനത്തിൽ കർഷക മോർച്ച ഭാരവാഹികളായ ചക്കൂത്ത് രവീന്ദ്രൻ, പി.സി.നാരായണൻ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ രശ്മിൽ നാഥ്, രതീഷ്, മനോജ് വെങ്ങാട് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |