SignIn
Kerala Kaumudi Online
Friday, 26 April 2024 9.14 AM IST

വിരാടിന് വിശ്രമം വേണ്ട

virat

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ വിശ്രമം ആവശ്യപ്പെട്ടിട്ടില്ലെന്ന് വിരാട് കൊഹ്‌ലി

രോഹിതുമായി ഒരു പ്രശ്നവുമില്ല,ഏകദിന ക്യാപ്ടൻസി മാറ്റം അറിയിച്ചത് ഒന്നര മണിക്കൂർ മുമ്പ്

മുംബയ് : അടുത്തമാസം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഏകദിന പരമ്പരയിൽനിന്ന് താൻ വിശ്രമം ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ടെസ്റ്റ് ക്യാപ്ടൻ വിരാട് കൊഹ്‌ലി. കുടുംബത്തോടൊപ്പം സമയം ചെലവിടാനായി കൊഹ്‌ലി അവധി ആവശ്യപ്പെട്ട് ബി.സി.സി.ഐക്ക് കത്ത് നൽകിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഏകദിനത്തിലെ പുതിയ ക്യാപ്ടൻ രോഹിത് ശർമ്മയ്ക്ക് കീഴിൽ കളിക്കാൻ താത്പര്യമില്ലാത്തതിനാലാണ് വിരാട് അവധി ചോദിച്ചതെന്ന വിവാദം അലയടിച്ചതിനെത്തുടർന്നാണ് ടെസ്റ്റ് നായകൻ നിലപാട് മാറ്റിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തിരിക്കുന്നതിന് മുന്നോടിയായി നടത്തിയ പത്രസമ്മേളത്തിലാണ് വിരാട് കാര്യങ്ങൾ വ്യക്തമാക്കിയത്.

ട്വന്റി-20 ടീമിന്റെ നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം പുനരാലോചിക്കണമെന്ന് വിരാടിനോട് ആവശ്യപ്പെട്ടിരുന്നു എന്ന ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രസ്താവന വിരാട് തള്ളിക്കളഞ്ഞു. തന്നോട് ആരും അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വിരാട് പറഞ്ഞത്. ട്വന്റി-20 നായകസ്ഥാനം ഒഴിയരുതെന്ന് വിരാടിനോട് ആവശ്യപ്പെട്ടുവെന്നും എന്നാൽ അദ്ദേഹം അതിന് തയ്യാറായിരുന്നില്ലെന്നുമാണ് സൗരവ് പറഞ്ഞത്. ഇക്കാര്യം സെലക്ടർമാരെ അറിയിച്ചുവെന്നും വൈറ്റ് ബാൾ ഫോർമാറ്റിന് രണ്ട് നായകരെന്ന രീതിയോട് അവർക്ക് യോജിപ്പില്ലാത്തിനാലാണ് രോഹിത്തിനെ ഏകദിന ടീമിന്റെ നായകനാക്കിയതെന്നും ഗാംഗുലി പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, VIRAT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.