കൊച്ചി: മത്സ്യബന്ധനയാനങ്ങളുടെ മണ്ണെണ്ണ പെർമിറ്റ് പുതുക്കുന്നതിനും മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്ന എൻജിനുകളുടെയും വള്ളങ്ങളുടെയും സംയുക്ത പരിശോധന ഫിഷറീസ്, സിവിൽ സപ്ലൈസ് വകുപ്പുകൾ, മത്സ്യഫെഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജനുവരി 9ന് രാവിലെ 8 മുതൽ വൈകിട്ട് അഞ്ചു വരെ നിശ്ചിത കേന്ദ്രങ്ങളിൽ നടത്തും. അപേക്ഷകർ ഫിഷർമെൻ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റത്തിൽ (എഫ്.ഐ.എം.എസ്) രജിസ്റ്റർ ചെയ്യുകയും ഈ വർഷത്തെ ലൈസൻസ് പുതുക്കിയവരും ആയിരിക്കണം. പത്തുവർഷം വരെ പഴക്കമുളള (2012 ജനുവരി എട്ടിനു ശേഷം വാങ്ങുകയും രജിസ്റ്റർ ചെയ്തിട്ടുമുളളതുമായ) എൻജിനുകൾക്ക് മാത്രമായി മണ്ണെണ്ണ പെർമിറ്റ് നിജപ്പെടുത്തിയിട്ടുണ്ട്. 31ന് മുമ്പായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും മത്സ്യഫെഡ് ഓഫീസുമായോ അതത് മത്സ്യഭവൻ ഓഫീസുമായോ ബന്ധപ്പെടണം. 0484 2394476, 0484 2222511
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |