കൊച്ചി: സംസ്ഥാന സർക്കാരിന്റെ അസാപ് കേരളയിലൂടെ വിദേശ ഭാഷകൾ ഓൺലൈനായി പഠിക്കാനും ഫിനാൻസ് പ്രൊഫഷനലുകൾക്കു പരിശീലകരാകാനും അവസരം. ജർമ്മൻ, ഫ്രഞ്ച്, ജാപ്പനീസ്, സ്പാനിഷ് ഭാഷകളിലെ ലെവൽ 1, 2 കോഴ്സുകൾ കുറഞ്ഞ ചെലവിൽ കൂടുതൽ മികവിൽ പഠിക്കുവാനുള്ള അവസരമാണുള്ളത്. 15 വയസിന് മുകളിലുള്ളവർക്ക് കോഴ്സിൽ ചേരാം. ബാങ്കിംഗ്, ഫിനാൻസ്, ഇൻഷ്വറൻസ്, സ്റ്റോക്ക് ബ്രോക്കിംഗ് മേഖലകളിൽ മൂന്നു വർഷത്തെ പ്രവർത്തിപരിചയമുള്ള ബിരുദധാരികൾക്ക് അസാപ് കേരളയിൽ ഫിനാൻസ് കോഴ്സുകളിൽ പാർട്ട് ടൈം പരിശീലകരാകാനും അവസരമുണ്ട്. ഫോൺ : 9495999616, 8301820545, 9495999671. രജിസ്ട്രേഷന് : https://asapkerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |