ചെങ്ങന്നൂർ: പാണ്ടനാട് കളിയന്തറ ഭാഗത്ത് പെട്രോൾ പമ്പിനു സമീപത്തുവച്ച് സ്കൂട്ടർ യാത്രികനായ വയോധികനെ ഇടിച്ച് വീഴ്ത്തിയ ശേഷം നിറുത്താതെ പോയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ കോട്ടയം എസ്.എൻ പുരം കൂരപ്പട തെക്കേപ്പുരയ്ക്കൽ സുബിൻ ടി. കുര്യാക്കോസിനെ അറസ്റ്റുചെയ്തു. പാണ്ടനാട് മഴുക്കീർ മുറിയിൽ അപ്ലാശേരി വീട്ടിൽ ഈപ്പൻ ജോൺ (78) നെയാണ് കഴിഞ്ഞ 26ന് പെട്രൊൾപമ്പിന് സമീപ ഭാഗത്ത് വച്ച് പിന്നാലെ വന്ന പിക്കപ്പ് വാൻ തട്ടിത്തെറിപ്പിച്ചത്. ഈപ്പൻ ചെങ്ങന്നൂരിൽ നിന്ന് പാണ്ടനാട്ടിലെ തന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. .
ഈപ്പന്റെ തലയ്ക്കും കണ്ണിനു താഴെയും പരിക്കേറ്റിരുന്നു. ഹെൽമറ്റും തകർന്നു . പമ്പിൽ ഉണ്ടായിരുന്നവർ ഉടൻ തന്നെ കല്ലിശേരിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് വിവിധ സ്ഥലങ്ങളിലെ 150 ഓളം സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് പ്രതിയെ പിടികൂടാനായതെന്ന് എസ് ഐ ആർ നിധീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |