തിരുവനന്തപുരം: കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന വ്യാപകമായി നടത്തിയ അവകാശ സംരക്ഷണ സത്യഗ്രഹത്തിന്റെ ഭാഗമായുള്ള സെക്രട്ടേറിയറ്റ് ധർണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളെ പരിഗണിക്കാൻ മടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. ക്ഷേമനിധി ബോർഡിന്റെ കാണാതായ നൂറുകോടി രൂപ കണ്ടെത്തേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണ്. സെസ്സ് പിരിവ് ഊർജ്ജമാക്കി കെട്ടിട മേഖലയെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും വി.ഡി.സതീശൻ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് അഡ്വ. ടി. ശരത്ചന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ മൺവിള രാധാകൃഷ്ണൻ, ജോസഫ് പെരേര, ഡി. അനിൽകുമാർ, ശ്രീകുമാരി, പുരുഷോത്തമൻ നായർ, മുത്തുകൃഷ്ണൻ, അഡോൾഫ് ജെറോം എന്നിവരും യൂണിയൻ നേതാക്കളായ ടി.പി. പ്രസാദ്, ഭുവനേന്ദ്രൻ നായർ, നിഹാസ് പള്ളിക്കൽ, വിനോദ് വിശാൽ, പുതുക്കരി പ്രസന്നൻ, കൃഷ്ണൻ, കതിരുവിള ശ്രീകുമാർ, ഋഷികേശ്, രതീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |