SignIn
Kerala Kaumudi Online
Saturday, 27 April 2024 4.16 AM IST

ഡോക്ടർമാരുടെ ശമ്പളം കുറയ്ക്കുന്നു: കെ.ജി.എം.ഒ.എ

d

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ നടക്കുന്ന നില്പ് സമരം എട്ടാംദിവസം പിന്നിട്ടു. ഇന്നലെ തൃശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം കെ.ജി.എം.ഒ.എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.എസ്. പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. മഹാമാരികൾ തുടർക്കഥയാകുന്ന കാലത്ത് സ്വന്തം ആരോഗ്യം പോലും മറന്ന് ജോലി ചെയ്യുന്ന സർക്കാർ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് അവഹേളനമാണെന്ന് ഡോ. പ്രമീളാ ദേവി പറഞ്ഞു.

സേവനനിരതരായ ഡോക്ടർമാരെ തെരുവിൽ സമരത്തിനിറക്കുന്നത് ഒരു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ലെന്നും തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.ജി.എസ്.വിജയകൃഷ്ണൻ പറഞ്ഞു. മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്യാം സുന്ദർ, പ്രസിഡന്റ് നോമിനി ഡോ. അരുൺ എ. ജോൺ,​ സംസ്ഥാന സമിതി അംഗങ്ങളായ ഡോ. മുഹമ്മദ് അലി, ഡോ. ഉണ്ണിക്കൃഷ്ണൻ, ഡോ. പ്രതീഷ് കുമാർ, വനിതാവിംഗ് കൺവീനർ ഡോ. ദിവ്യാ സുരേശൻ തുടങ്ങിയവർ സംസാരിച്ചു. തൃശൂർ ജില്ലാ പ്രസിഡന്റ് ഡോ. അസീന വി.ഐ സ്വാഗതവും ജില്ലാ സെക്രട്ടറി ഡോ. വേണുഗോപാൽ നന്ദിയും പറഞ്ഞു. സമരത്തിന്റെ ഒമ്പതാം ദിവസമായ ഇന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.