SignIn
Kerala Kaumudi Online
Tuesday, 07 May 2024 4.50 PM IST

ഉണർന്നു ക്രിസ്തുമസ് വിപണി പ്രതീക്ഷയോടെ വ്യാപാരികൾ

photo-1
കണ്ണൂരിലെ ക്രിസ്തുമസ് വിപണി

കണ്ണൂർ:കൊവിഡ് പ്രതിസന്ധികൾക്കിടയിൽ വ്യാപരികൾക്ക് പ്രതീക്ഷയേകി ക്രിസ്തുമസ് വിപണി സജീവം.നക്ഷത്രങ്ങളും ക്രിസ്തുമസ് ട്രീയും സാന്താക്ലോസ് വസ്ത്രങ്ങളുമെല്ലാം വിപണിയിൽ ഇടം പിടിച്ച് കഴിഞ്ഞു. കൊവിഡ് വകഭേദം നേരിയ ഭീഷണിയുണർത്തുന്നുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങളുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

നക്ഷത്രങ്ങൾക്ക് 100 രൂപ മുതൽ 600 വരെയാണ് വില.150 മുതൽ 1000 രൂപ വരെ വില വരുന്ന എൽ.ഇ.ഡി നക്ഷത്രങ്ങളും വിപണിയിലുണ്ട്.150 രൂപയുടെ എൽ.ഇ.ഡി നക്ഷത്രങ്ങളാണ് കൂടുതൽ വിറ്റഴിയുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.രണ്ട് വർഷമായി വിപണിയില്ലാതിരുന്ന പേപ്പർ നക്ഷത്രങ്ങൾ ഇത്തവണ തിരിച്ചു വന്നിട്ടുണ്ട്. ഇതിനും ആവശ്യക്കാരേറെയുണ്ട്. വിവിധ മോഡലുകളിലുള്ള പുൽക്കൂടുകളും തയ്യാറിക്കഴിഞ്ഞു.300 മുതൽ 2000 വരെയാണ് പുൽക്കൂടിന്റെ വില.പൂൽക്കൂടിൽ വയ്ക്കാൻ ഉണ്ണിയേശുവിന്റേതുൾപ്പെടെ മണ്ണ് കൊണ്ടുണ്ടാക്കിയ വിവിധ രൂപങ്ങളുമുണ്ട്. വ്യത്യസ്ത മോഡലുകളിലുള്ള പുൽക്കൂടുകൾ അന്വേഷിച്ച് ആളുകളെത്തുന്നുണ്ടെന്നും ഓർഡറുകൾ ലഭിച്ചു തുടങ്ങിയതായും വ്യാപാരികൾ പറഞ്ഞു. 60 മുതൽ 500 രൂപ വരെ വിലവരുന്ന സീരിയൽ മാല ബൾബ്, 400 രൂപ മുതൽ വിലയുള്ള പാപ്പ ഡ്രസ് തുടങ്ങിയവയും കടകളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്.ക്രിസ്തുമസ് ആഘോഷം സുരക്ഷിതമാക്കുന്നതിന് വൈദ്യുതി വകുപ്പ് പ്രത്യേക സുരക്ഷാ മാർഗനി‌ർദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്.

സാന്താ,​ ക്രിസ്തുമസ് ട്രീ- കേക്കുകൾ പലതരം

സാന്താക്ലോസിന്റെയും ക്രിസ്തുമസ് ട്രീയുടെയും രൂപത്തിലാണ് ഇത്തവണ കേക്കുകളിലെ പുതുമ.

കേക്കിന് 800 രൂപ മുതലാണ് വില.ക്രിസിതുമസിന് പ്ലം കേക്കുകൾക്കും വലിയ ഡിമാന്റാണ്. കിലോയ്ക്ക് 340 രൂപ വരെയാണ് വില. മാർബിൾ കേക്കാണ് ഇത്തവണ കേക്കുകളിലെ താരം . കാരറ്റ്, പൈ നാപ്പിൾ, എന്നിവ ചേർത്തുള്ള ട്രെൻഡിംഗ് കേക്കുകളും വിപണിയിലുണ്ട്.ഷുഗർ ഫ്രീ കേക്കുകളും ലഭ്യമാണ്. സ്‌കൂൾ കോളേജ്, വിവിധ സംഘടനകൾ, പള്ളികൾ എന്നിവിടങ്ങളിൽ നിന്ന് ആഘോഷങ്ങൾക്കായി ഇത്തവണ കൂടുതൽ ഓർഡർ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് വ്യാപാരികൾ.ഡാർക്ക് ചോക്ലേറ്റ്, ബട്ടർ സ്‌കോച്ച് തുടങ്ങിയ കേക്കുകളുടെയും ഫ്രഷ് ക്രീം കേക്കുകൾക്കും വലിയതോതിൽ ആവശ്യക്കാരുള്ളതായും വ്യാപാരികൾ പറഞ്ഞു.

ആഘോഷിക്കാം സുരക്ഷയോടെ

കാലപ്പഴക്കമുള്ളതും കൂട്ടിച്ചേർത്തതുമായ ഇലക്ട്രിക് വയറുകൾ ഉപയോഗിക്കരുത്

 സുരക്ഷ ഉറപ്പുവരുത്തിമാത്രം ദീപാലങ്കാരങ്ങൾ സ്ഥാപിക്കുക

നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളും സ്വിച്ചുകൾ ഉപയോഗിച്ച് മാത്രം നിയന്ത്രിക്കുക

വീടുകളിലും സ്ഥാപനങ്ങളിലും ഇ.എൽ.സി.ബി നിർബന്ധമായും സ്ഥാപിക്കുക

എർത്തിംഗ് കുറ്റമറ്റതാണെന്ന് ഉറപ്പാക്കുക.

ക്രിസ്തുമസ് വിപണി ഉണ‌ർന്നു തുടങ്ങിയിട്ടുണ്ട്.കൊവിഡ് പ്രതിസന്ധികൾക്കിടയിൽ വ്യാപാരികളുടെ പ്രതീക്ഷയാണ് ഇൗ ക്രിസ്തുമസ് കാലം.വ്യത്യസ്തമായ പുൽക്കൂട്,നക്ഷത്രങ്ങൾ,സാന്താക്ലോസ് രൂപങ്ങളെല്ലാം വിപണിയിലെത്തിയിട്ടുണ്ട്.

കെ.കെ.കുഞ്ഞുകുഞ്ഞൻ,വ്യാപാരി വ്യവസായി സമിതി കണ്ണൂർ മേഖല സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.