SignIn
Kerala Kaumudi Online
Tuesday, 07 May 2024 10.27 AM IST

നൂറിന്റെ ചുറുചുറുക്കിൽ നിയമസഭയിലെ അക്ഷരമുത്തശ്ശി

assembly

 ഒരാണ്ട് നീളുന്ന ആഘോഷങ്ങൾക്ക് തുടക്കം

തിരുവനന്തപുരം: കേരള നിയമസഭയിലെ ലൈബ്രറി മുത്തശ്ശിയുടെ നൂറാം പിറന്നാളുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടേറിയറ്റ് ഒരുക്കിയിരിക്കുന്നത് ഒരാണ്ട് നീളുന്ന ആഘോഷം. സ്‌പീക്കർ എം.ബി.രാജേഷ് ഇന്നലെ ആഘോഷപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. സാമാജികരുടെ ലോഞ്ചായ ആർ. ശങ്കരനാരായണൻ തമ്പി ഹാളിന് സമീപത്തായി അംഗങ്ങളുടെ പുസ്തക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. 1957ലെ മുഖ്യമന്ത്രിമാർ മുതൽ നിലവിലെ സ്‌പീക്കർ എം.ബി. രാജേഷിന്റേതടക്കമുള്ള പുസ്തകങ്ങളും പ്രദർശനത്തിനുണ്ട്. ഒന്നാം കേരള നിയമസഭയിലെ സാമാജികർ രചിച്ച പുസ്തകങ്ങളും തകഴി,​ എസ്.കെ. പൊറ്റക്കാട്,​ കുമാരനാശാൻ എന്നിവരുടെ രചനകളുമെല്ലാം ​ പ്രദർശനത്തിന്റെ ആകർഷണമാണ്.

 അല്പം ചരിത്രം
1888 ൽ തിരുവിതാംകൂർ ദിവാന്റെ ഓഫീസിനോട് ചേർന്ന് ആരംഭിച്ച ലൈബ്രറിയാണ് 1921ൽ ലെജിസ്ലേച്ചർ ലൈബ്രറിയായത്. 1949ൽ തിരുവിതാംകൂർ, കൊച്ചി സംസ്ഥാനങ്ങളുടെ ഏകീകരണത്തോടെ ഇത് തിരുകൊച്ചി അസംബ്ലി ലൈബ്രറിയായും 1956ൽ സംസ്ഥാന രൂപീകരണത്തോടെ കേരള നിയമസാഭ ലൈബ്രറിയായും മാറി. ഗ്രന്ഥശേഖരത്തിന്റെ വൈവിദ്ധ്യമാണ് നിയമസഭാ ലൈബ്രറിയുടെ പ്രത്യേകത.1888 മുതലുള്ള നിയമനിർമ്മാണ സഭകളുടെ 2011 വരെയുള്ള നടപടിക്രമങ്ങൾ നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട്. ഇവയാണ് ഇവിടത്തെ ഏറ്റവും മൂല്യമുള്ള ഗ്രന്ഥശേഖരവും. ഇതുവരെ 11.5 ലക്ഷം പേജുകൾ ഡിജിറ്റൈസ് ചെയ്തു. വരും നാളുകളിൽ 20 ലക്ഷം പേജുകൾ കൂടി ഡിജിറ്റൈസ് ചെയ്യുമെന്ന് സ്‌പീക്കർ എം.ബി. രാജേഷ് പറഞ്ഞു.

 ശേഖരത്തിൽ ഇവയും

1.14 ലക്ഷം പുസ്തകങ്ങളാണ് നിയമസഭാ ലൈബ്രറിയുടെ പ്രത്യേകത. 20 പത്രങ്ങൾ,​ 150 ആനുകാലികങ്ങൾ എന്നിവയും ലഭ്യമാണ്. പഴയ രേഖകളെല്ലാം തന്നെ തനത് രൂപത്തിലാകും സംരക്ഷിക്കുക. രാജകീയ വിളംബരങ്ങൾ, പഴയ കോഡുകൾ, അമേരിക്ക, ബ്രിട്ടീഷ് പാർലമെന്റുകളുടെ നടപടിക്രമങ്ങൾ, സെൻസസ് റിപ്പോർട്ടുകൾ, 1948 മുതലുള്ള ദേശബന്ധു പത്രം, കേന്ദ്ര,​ സംസ്ഥാന സർക്കാരുകളുടെ കമ്മിറ്റി/ കമ്മിഷൻ റിപ്പോർട്ടുകൾ, തിരുവിതാംകൂർ, കൊച്ചി, തിരുകൊച്ചി, കേരള ഭരണ റിപ്പോർട്ടുകൾ, രാജഭരണകാലം മുതലുള്ള കേരള ഗസറ്റുകൾ, ഇന്ത്യാ ഗവൺമെന്റിന്റെ ഗസറ്റുകൾ, ഭൂപടങ്ങൾ, ആദ്യകാല നിഘണ്ടുക്കൾ, വിജ്ഞാനകോശങ്ങൾ,​ പാർലമെന്ററി ഭരണഘടനാ,​ ഗാന്ധിയൻ പഠനവിഭാഗങ്ങൾ,​ സുവനീറുകൾ എന്നിവയുമുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിലെ മൂന്ന് നിലകളിലാണ് പുസ്തകങ്ങളും മറ്റ് ഡോക്യുമെന്ററികളും സജ്ജമാക്കിയിരിക്കുന്നത്. റഫറൻസ് വിഭാഗം പ്രത്യേകമായാണ്. ആർക്കൈവ്സും കുട്ടികളുടെ ലൈബ്രറിയും ഇതിനൊപ്പമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.