കോട്ടയം: ജില്ലയിൽ 262 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 262 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. 561 പേർ രോഗമുക്തരായി. 3555 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 123 പുരുഷൻമാരും 107 സ്ത്രീകളും 32 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 64 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3041 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 342173 പേർ കൊവിഡ് ബാധിതരായി. 334052 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20413 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |