SignIn
Kerala Kaumudi Online
Saturday, 21 September 2024 8.33 AM IST

ഒരു പഞ്ചായത്തിൽ ഒരു ഉത്പന്ന പദ്ധതി നടപ്പാക്കും: മന്ത്രി പി. രാജീവ്

Increase Font Size Decrease Font Size Print Page
p-rajeev

 കേരളാ അഗ്രോ ഫുഡ് പ്രോ 2021ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും ഓരോ ഉത്പന്നമെന്ന രീതിയിൽ വ്യവസായം ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ കേരള അഗ്രോ ഫുഡ് പ്രൊ 2021 വിപണനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

2022നെ സംരംഭക വർഷമാക്കി മാറ്റും. ഒരുലക്ഷം എം.എസ്.എം.ഇ സംരംഭങ്ങൾ ആരംഭിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വിവിധ വകുപ്പുകളെ സംയോജിപ്പിച്ചും സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുമാണ് സംരംഭങ്ങൾ ആരംഭിക്കുക. ഉത്‌പന്നങ്ങളുടെ മാർക്കറ്റിംഗിന് ഉൾപ്പെടെയുള്ള സഹായങ്ങൾ സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ ഡയറക്ടർ എസ്. ഹരികിഷോർ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം, കൗൺസിലർ ജി. മാധവദാസ്, തൃശൂർ എം.എസ്.എം.ഇ ഡി.ഐ ജോയിന്റ് ഡയറക്‌ടർ ജി.എസ്. പ്രകാശ്, ഫിക്കി സംസ്ഥാന കൗൺസിൽ ഹെഡ് സാവിയോ മാത്യു, കെ.എസ്.എസ്.ഐ.എ സ്‌റ്റേറ്റ് പ്രസിഡന്റ് എം. ഖാലിദ്, മേളയുടെ ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനർ ജി. രാജീവ്, കൺവീനർ കെ.എസ്. കൃപകുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, P RAJEEV, INDUSTRIES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.