SignIn
Kerala Kaumudi Online
Saturday, 27 April 2024 9.28 AM IST

സി.പി.എം ജില്ലാസമ്മേളനം 27 മുതൽ 29 വരെ അടൂരിൽ, ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി

cpm

അടൂർ : 27 മുതൽ 29 വരെ അടൂരിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർത്തോമ്മ യൂത്ത് സെന്ററിലെ പി.കെ.കുമാരൻ നഗറിലാണ് പ്രതിനിധിസമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായി വൈവിദ്ധ്യങ്ങളായ പരിപാടികൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. 22ന് വൈകിട്ട് 4ന് പെരിങ്ങനാട് പുത്തൻചന്തയിൽ ഷട്ടിൽ ടൂർണമെന്റും പെരിങ്ങനാട് വടക്ക് ഫുട്ബോൾ ടൂർണമെന്റും പറക്കോട് ക്രിക്കറ്റ് മൽസരവും നടക്കും. ജില്ലയിലെ ഏരിയ കേന്ദ്രങ്ങൾക്കൊപ്പം അടൂർ ഏരിയായിലെ ആറ് കേന്ദ്രങ്ങളിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകൾ നടക്കും. 26ന് പതാക, ദീപശിഖ, കൊടിമര,ഛായാചിത്രം, കപ്പി - കയർ എന്നിവ വഹിച്ചുള്ള പ്രചരണ ജാഥകൾ പര്യടനം നടത്തും. വൈകിട്ട് 4ന് അടൂർ പി.ഡബ്ളിയു.ഡി ഓഫീസ് പരിസരത്ത് വിവിധ ജാഥകൾ സംഗമിക്കും. റെഡ് വാളന്റിയേഴ്സ്, ബൈക്ക് റാലി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ സമ്മേളന നഗരിയിൽ എത്തും. പ്രതിനിധി സമ്മേളനത്തിൽ പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ.തോമസ് ഐസക്ക്, വൈക്കം വിശ്വൻ, കെ. കെ.ശൈലജ, എ.കെ.ബാലൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, എം.എം.മണി, മന്ത്രി കെ.എൻ.ബാലഗോപാൽ ,കെ.ജെ.തോമസ് എന്നിവർ പങ്കെടുക്കും. 29ന് അടൂർ കെ.എസ്.ആർ.ടി.സി കോർണറിലെ പി.ബി.സന്ദീപ് കുമാർ നഗറിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രകൃതീസൗഹൃദ പ്രചാരണ പ്രവർത്തനങ്ങളാണ് ജില്ലാസമ്മേളനത്തിനായി വിനിയോഗിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ പി.ബി.ഹർഷകുമാർ, രക്ഷാധികാരി ടി.ഡി.ബൈജു, കൺവീനർ അഡ്വ.എസ്.മനോജ്, മീഡിയ കമ്മിറ്റി ചെയർമാൻ അഡ്വ. എസ്.രാജീവ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.