കൊച്ചി: സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവർ ഏഴായി. യു.എ.ഇയിൽ നിന്ന് എറണാകുളത്ത് മടങ്ങിയെത്തിയ ദമ്പതികൾക്കാണ് രോഗം കണ്ടെത്തിയത്. ഭർത്താവിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ആറുപേരുണ്ട്. ഭാര്യയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഒരാൾ മാത്രമാണുള്ളത്. ഇവരെ അമ്പലമുകളിലെ ഗവ. കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. 8ന് ഷാർജയിൽ നിന്നുള്ള വിമാനത്തിൽ നെടുമ്പാശേരിയിലാണ് ഇവരെത്തിയത്. 54 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുമായി അടുത്ത് സമ്പർക്കം പുലർത്തിയവരെ പരിശോധനയ്ക്ക് വിധേയരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |