പള്ളുരുത്തി: ഇടക്കൊച്ചി അക്വിനാസ് കോളേജ് റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി "നുറുങ്ങുവെട്ടം" പദ്ധതിക്ക് തുടക്കമായി. സാമൂഹ്യ പ്രതിബദ്ധതാ കമ്മിറ്റിയുടെയും ലൈബ്രറി കമ്മിറ്റിയുടേയും ആഭിമുഖ്യത്തിൽ അക്വിനാസ് കോളേജ് കുമ്പളങ്ങി ഒ.എൽ.എഫ് സ്കൂൾ ലൈബ്രറിക്ക് 101 പുസ്തകങ്ങൾ നൽകി. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ജോസഫ് ജസ്റ്റിൻ റെബല്ലോ പുസ്കങ്ങൾ സ്കൂൾ മാനേജർ സിസ്റ്റർ സിൽവിക്ക് കൈമാറി. പരിപാടിയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പ്രിൻസിപ്പൽ ഹണി അലക്സ്, പി.ടി.എ പ്രസിഡന്റ് ജാസ്മിൻ രാജേഷ് , വൈസ് പ്രസിഡന്റ് ജയൻ അഗസ്റ്റിൻ, മേരി സുപ്രിയ, ഡോ. താരാനാഥ് , ആലിസൻ റോഷ്നി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |