തിരുവനന്തപുരം: പ്രാഥമിക ടൂറിസം സഹകരണസംഘങ്ങൾക്കായി ടൂർഫെഡ് നടത്തിയ ശില്പശാല മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. തമ്പാനൂർ ടെറസ് ഹോട്ടലിൽ നടന്ന പരിപാടിയിൽ സി.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് രജിസ്ട്രാർ ഇ. നിസാമുദ്ദീൻ വിഷയം അവതരിപ്പിച്ചു.അസി.രജിസ്ട്രാർ എ. ഷെരീഫ് റിപ്പോർട്ട് അവതരിപ്പിച്ചു.വി.പ്രഭാകരൻ സ്വാഗതവും വി.ശിവകുമാർ നന്ദിയും പറഞ്ഞു. ടൂർഫെഡ് മാർക്കറ്റിംഗ് ജീവനക്കാരായ ശ്യാം,അരുൺ ശശി,സാവന്ത് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |