ന്യൂഡൽഹി: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ശശി തരൂർ പ്രകടിപ്പിച്ചത് കേരളത്തിന്റെ പൊതുവികാരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തരൂരിന് മറ്റ് കോൺഗ്രസുകാരെപ്പോലെ നിഷേധാത്മക സമീപനമില്ല. എൽ.ഡി.എഫ് പദ്ധതി നടപ്പാക്കുന്നതിലാണ് പലർക്കും എതിർപ്പ്. പദ്ധതിയുടെ കാര്യത്തിൽ സർക്കാരിന് തിടുക്കമില്ല. ഘടകകക്ഷികൾ ഉൾപ്പെടെ സംശയങ്ങളുള്ള എല്ലാവരുമായും ചർച്ചയ്ക്ക് തയ്യാറാണ്. ലീഗിനെതിരെ താൻ നടത്തിയ ജിന്ന പരാമർശം പിൻവലിക്കില്ലെന്നും കോടിയേരി പറഞ്ഞു. അധികാരം നഷ്ടപ്പെട്ടതിനാൽ ലീഗ് തീവ്രനിലപാട് സ്വീകരിക്കുന്നു. മതം അപകടത്തിലാണെന്ന് പ്രചരിപ്പിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |