അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വൈസ്
പ്രസിഡന്റുമാരായി മണിയൻ പിള്ള രാജുവും ശ്വേതാമേനോനും തെരഞ്ഞെടുക്കപ്പെട്ടു. ആശാ ശരത്ത്
പരാജയപ്പെട്ടു.
11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ
ബാബുരാജ്, ലാൽ, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന,
സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു
എന്നിവർ വിജയിച്ചു. ഹണി റോസ്, നാസർ ലത്തീഫ്, നിവിൻ പോളി എന്നിവർ
പരാജപ്പെട്ടു.
അമ്മയുടെ ചരിത്രത്തിൽ ആദ്യമായാണ് വോട്ടിംഗിലൂടെ ഭാരവാഹികളെ
തെരഞ്ഞെടുക്കുന്നത്. വൈസ് പ്രസിഡന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി
സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് വൈസ് പ്രസിഡന്റ്
സ്ഥാനത്തേക്ക് മൂന്ന് പേരാണ് മത്സരിച്ചത്. മണിയൻപിള്ള രാജുവിന് എതിരെ
ഔദ്യോഗിക പാനലിൽ നിന്നും ആശ ശരത്തും ശ്വേത മേനോനുമാണ് മത്സരിച്ചത്.
11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 14 പേരാണ് മത്സരിച്ചത്.
നിലവിലെ പ്രസിഡന്റായ മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |