പട്ടാമ്പി: കല്ലടത്തൂർ ഗോഖലെ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവം ആഘോഷിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബിറ ഉദ്ഘാടനം ചെയ്തു. കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് സ്കൂൾ പി.ടി.എ ഏർപ്പെടുത്തിയ ട്രോഫികളും മുൻ അദ്ധ്യാപികയായിരുന്ന കെ. ലക്ഷ്മിയുടെ ഓർമ്മയ്ക്കായി കുടുംബം നൽകുന്ന പുരസ്കാരവും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പടിഞ്ഞാറെപ്പാട്ട് ലക്ഷ്മിദേവി അപ്പശ്ശി മകൻ സുരേഷിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ കാഷ് അവാർഡുകളും വിതരണം ചെയ്തു. എൻ.എം.എം.എസ് നേടിയ വിദ്യാർത്ഥികളെയും വിവിധ മത്സരങ്ങളിൽ വിജയികളായവരെയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.പി. ഷാനിബ, കപ്പൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജയൻ, ഹരീഷ്, പി.കെ. രാമകൃഷ്ണൻ, എസ്.പ്രിയ, എം.എസ്.അഞ്ജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |