കൊച്ചി: സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ പൗരോഹിത്യസ്വീകരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കം. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ വൈദിക പരിശീലനം പൂർത്തിയാക്കി 1972 ഡിസംബർ 18നാണ് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തയായിരുന്ന ആന്റണി പടിയറയിൽ നിന്ന് തുരുത്തി സെന്റ് മേരീസ് പള്ളിയിൽ വൈദികപട്ടം സ്വീകരിച്ചത്. കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ മേജർ ആർച്ചു ബിഷപ്പ് കുർബാനയർപ്പിച്ചു. കൂരിയാ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ സഹകാർമ്മികനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |