നെയ്യാറ്റിൻകര: വെൺപകൽ അരങ്ങൽ മഹാദേവ ക്ഷേത്രത്തിലെ ധനു തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ഉപദേശക സമിതി, കേരള കൗമുദി, നെയ്യാറ്റിൻകര സൈബോടെക് കംപ്യൂട്ടേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ക്ഷേത്രവളപ്പിൽ സ്റ്റാൾ ആരംഭിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പൊലീസ് അസി. കമ്മിഷണർ (ഡി.സി.ആർ.ബി) എം.കെ. സുൽഫിക്കർ, നെയ്യാറ്റിൻകര എസ്.ഐ സെന്തിൽകുമാർ, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കെ. സനൽകുമാർ, സെക്രട്ടറി ജി. ഗോപകുമാർ, വൈസ് പ്രസിഡന്റ് പി. സതീഷ് കുമാർ, സൈബോടെക് കംപ്യൂട്ടേഴ്സ് ഡയറക്ടർ അഡ്വ. മഞ്ചവിളാകം ജയകുമാർ, ഓലത്താന്നി അനിൽ, കൊല്ലയിൽ രാജൻ, ഡി. രജീവ്, കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർമാരായ എസ്. അനിൽകുമാർ, ആർ.സി. രാജീവ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |