ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് വിജയ് ദേവർകൊണ്ടയും രശ്മിക മന്ദാനയും. ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിൽ ഒന്നിച്ച് എത്തിയതോടെ ഇരുവരും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. രശ്മിക നടൻ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹനിശ്ചയം വേണ്ടെന്ന് വച്ചത്വിജയ് കാരണമാണെന്നുവരെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വിജയ് തന്റെ സുഹൃത്ത് മാത്രമാണെന്നും ബ്രേക്കപ്പിൽ നിന്നും തിരികെ എത്തുവാൻ ശ്രമിക്കുകയാണെന്നും രശ്മിക പ്രതികരിച്ചിരുന്നു.ഇപ്പോഴിതാ, രശ്മികയും വിജയ്യും പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിംഗ്ചെയ്യുകയാണെന്നും തെളിയിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മുംബൈയിലെ ഒരു റസ്റ്റോറന്റിൽ ഇരുവരും ഒന്നിച്ച് അത്താഴം കഴിക്കാനെത്തിയതാണ് പാപ്പരാസികളുടെ
ക്യാമറയിൽ പതിഞ്ഞത്.ചിത്രങ്ങളും വീഡിയോയും എത്തിയതോടെ ഇനി എങ്കിലും പ്രണയം തുറന്നു സമ്മതിച്ചുകൂടെ എന്നാണ് ഇരു താരങ്ങളുടെയും ആരാധകർ ചോദിക്കുന്നത്. കാഷ്വൽ ബ്ലാക്ക് ഡ്രസ്സിൽ ട്രെന്റി ലുക്കിലാണ് രശ്മിക പ്രത്യക്ഷപ്പെട്ടത്. ആനിമൽ പ്രിന്റഡ് ഷർട്ടാണ് വിജയ് ദേവർകൊണ്ട ധരിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |