മഞ്ജുവാര്യർ ഉദ്ഘാടനം ചെയ്തു
കേരളത്തിൽ മൈജിയുടെ 100-ാം ഷോറൂം
മൈജി കെയറിന്റെ 100-ാം സെന്ററും തുറന്നു
പെരിന്തൽമണ്ണ: പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈജിയുടെ 100-ാം ഷോറൂം 'മൈജി ഫ്യൂച്ചർ" പെരിന്തൽമണ്ണയിൽ തുറന്നു. ചലച്ചിത്രതാരം മഞ്ജുവാര്യർ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ 100 മൈജി കെയർ സർവീസ് സെന്ററെന്ന നാഴികക്കല്ലും ഇതോടെ മൈജി പിന്നിട്ടു. ചടങ്ങിൽ മൈജി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജിയും സന്നിഹിതനായിരുന്നു.
മൈജിയുടെ ക്വാളിറ്റി പ്രോസസിന്റെ ഭാഗമായി ലഭിച്ച ഐ.എസ്.ഒ 9001-2015 അംഗീകാരം ചടങ്ങിൽ മഞ്ജുവാര്യർ കൈമാറി. വീട്ടിലേക്കാവശ്യമായ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ്, ഹോം അപ്ളയൻസസ് സ്റ്റോറിനാണ് മൈജി പെരിന്തൽമണ്ണയിൽ തുടക്കമിട്ടത്. വിശാലമായ സ്റ്റോറിൽ പ്രമുഖ ബ്രാൻഡുകളുടെ എ.സി., ടിവി., വാഷിംഗ്മെഷീൻ, റഫ്രിജറേറ്റർ, മൊബൈൽഫോൺ, ലാപ്ടോപ്പ്, ഡെക്സ്ടോപ്പ്, ടാബ്ലെറ്റ്, മികവുറ്റ ഗൃഹോപകരണങ്ങൾ തുടങ്ങിയവ അണിനിരത്തിയിരിക്കുന്നു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആകർഷകമായ സർപ്രൈസ് ഓഫറുകളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കോംബോ ഓഫറുകളുമുണ്ട്. വിശാലമായ പാർക്കിംഗ് ഏരിയയും സവിശേഷതയാണ്. എക്സ്റ്റൻഡഡ് വാറന്റി, പ്രൊട്ടക്ഷൻ പ്ളാനുകൾ, ആകർഷകമായ ഇ.എം.ഐ പ്ളാനുകൾ തുടങ്ങിയവയും ഒരുക്കിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |