SignIn
Kerala Kaumudi Online
Saturday, 27 April 2024 6.48 AM IST

സുഗതകുമാരി അനുസ്മരണവും ദേശീയ കർഷകദിനാചരണവും

suga
സുഗതകുമാരി

കൊല്ലം: കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം പ്രവർത്തനം ആരംഭിച്ച സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ടീച്ചറുടെ ഒന്നാം ചരമവാർഷികം വിപുലമായ പരിപാടികളോടെ ഈ മാസം 23ന് കൊല്ലം പോരുവഴി വെങ്കുളം എലായിൽ നടക്കും. പരിസ്ഥിതി പ്രവർത്തകനും ലോകത്തിലെ ആദ്യത്തെ മരുന്ന് വീടിന്റെ ശില്പിയും ശിലാ മ്യൂസിയം ഡയറക്ടറുമായ ശിലാ സന്തോഷിനെ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ആദരിക്കും. അതിവേഗ കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ്‌ജി മുഖ്യ പ്രഭാഷണം നടത്തും. മൺചിരാതുകൾ കത്തിക്കുന്നതോടൊപ്പം ഓർമ്മമരം നടീൽ ചടങ്ങും നടത്തും. ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവ് ബൈജു മലനട അവതരിപ്പിക്കുന്ന മണ്ണിന്റെ മണമുള്ള പാട്ട് എന്ന പരിപാടിയും നടക്കും. കർഷകരൻ രവീന്ദ്രനെയും ചടങ്ങിൽ ആദരിക്കും. ചടങ്ങിൽ പോരുവഴി പഞ്ചായത്ത്‌ പ്രസിഡന്റ് ബിനു മംഗലത്ത് അദ്ധ്യക്ഷനാകും. വാർഡ് മെമ്പർ പി.കെ. രവി, അബ്ദുൽ വഹാബ്, ശൂരനാട് രാധാകൃഷ്ണൻ, എസ്‌. ദേവരാജൻ, സുരേഷ് കുമാർ, ആദിത്യ സുരേഷ്, അദീത, അദ്വൈത തുടങ്ങിയവർ സംസാരിക്കും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.