താനൂർ: കേരള സാഹിത്യ വേദിയുടെ 2020ലെ തകഴി ശിവശങ്കരപിള്ള സാഹിത്യ പുരസ്കാരം നേടിയ താനൂർ എസ്.എം.യു.പി സ്കൂളിലെ ഏഴാംക്ളാസ് വിദ്യാർത്ഥി ഫാത്തിമ സൻഹയെ സ്കൂളിൽ വച്ച് ആദരിച്ചു. താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.മല്ലിക ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുൾ ജലീൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ശബ്ന പൊന്നാട അണിയിച്ചു.എ.ഇ.ഒ.സക്കീന ഉപഹാര സമർപ്പണം നടത്തി. സ്കൂൾ സ്റ്റാഫിന്റെ ഉപഹാരം ബി.പി.സി.കുഞ്ഞികൃഷ്ണൻ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |