തിരുവനന്തപുരം:കെ.റെയിലിനായി ഭൂമി ഏറ്റെടുക്കുന്നതിൽ അതിരുകുറ്റികൾ സ്ഥാപിക്കരുതെന്ന ഹൈക്കോടതി വിധി സർക്കാർ നടപടിക്കുളള തിരിച്ചടിയാണെന്ന് കെ.പി.സി.സി.വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കെ റെയിൽ എന്ന പേരിൽ കേരളത്തെ വെട്ടിമുറിക്കുന്ന വിനാശകാരിയായ പദ്ധതി പിൻവലിച്ചില്ലെങ്കിൽ ജനകീയ സമരങ്ങളുടെ വലിയ മുന്നേറ്റമാകും കേരള സർക്കാർ നേരിടേണ്ടിവരിക എന്ന് കൊടിക്കുന്നിൽ സുരേഷ് എം. പി മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |