വിവാഹത്തിന് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് കത്രീന കൈഫ്. ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന ‘മെറി ക്രിസ്മസ്’ എന്ന ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിജയ് സേതുപതി യാണ് ചിത്രത്തിലെ നായകൻ. സേതുപതിക്കും അണിയറ പ്രവർത്തകർക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കത്രീന തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.
സംവിധായകന് ശ്രീറാം രാഘവന്റെ സെറ്റിൽ വീണ്ടുമെത്തുന്നതിൽ സന്തോഷമുണ്ടെന്നും വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുന്നുവെന്നത് ഏറെ ആവേശം ഉണ്ടാക്കുന്നുണ്ടെന്നും കത്രീന ഇൻറ്റഗ്രാമിൽ കുറിച്ചു. വിവാഹത്തിനോട് അനുബന്ധിച്ച് ചെറിയ ഇടവേള എടുത്തിരിക്കുകയായിരുന്നു താരം.
രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെൻസ് ഫോർട്ട് ബർവാരയിൽ വച്ചായിരുന്നു വിക്കി കൗശലും കത്രീനയും വിവാഹിതരായത്. വിവാഹത്തിന് ശേഷം മുംബൈയിൽ എത്തിയ കത്രീന ശ്രീറാം രാഘവന്റെ സെറ്റ് സന്ദർശിച്ച ചിത്രങ്ങൾ പുറത്തു വന്നിരുന്നു.
അന്ധാദുൻ, ഏജന്റ് വിനോദ്, ബദ്ലാപുർഎന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് ശ്രീറാം രാഘവൻ. അതേസമയം, മാമനിതൻ, 19 (1) (എ), കടൈസി വിവസായി, യാതും ഊരെ യെവരും കേളിർ, കാത്തു വാക്കുല രെണ്ടു കാതൽ, വിടുതലൈ, വിക്രം തുടങ്ങി നിരവധി സിനിമകളാണ് വിജയ് സേതുപതിയുടെതായി ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |