വൈക്കം: വൈക്കം താലൂക്ക് മന്നം സോക്ഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നബാർഡിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്വയംതൊഴിൽ പദ്ധതിയുടെ സംഘങ്ങളിലെ ഭാരവാഹികൾക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. യൂണിയൻ ഓഡിറ്റോറിയത്തിൽ നടത്തിയ പരിശീലന പരിപാടി പ്രസിഡന്റ് എസ്.മധു ഉദ്ഘാടനം ചെയ്തു. താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റി കോ-ഓർഡിനേറ്റർ സി.പി. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം.എസ്.ശ്രീകുമാർ, എൻ.എസ്.എസ് ജോ. സെക്രട്ടറി പി.എസ്.വേണുഗോപാൽ, ബാങ്ക് മാനേജർ വി.വിനോദ്കുമാർ, എം.ജി.ഇന്ദിര, മൈക്രെഡിറ്റ് ഏഫീസർ ലിന്റ് സ്ക്കറിയ, കോട്ടയം എൻ.എസ്.എസ് കോ-ഓർഡിനേറ്റർ എസ്. ജയചന്ദ്രൻ, ധനലക്ഷ്മി ബാങ്ക് മാനേജർ രാജേഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |