കണ്ണൂർ: നിക്ഷാൻ ഇലക്ട്രോണിക്സ് ഗോഡൗണിൽ കയറി ആറ് മൊബൈൽ ഫോണുകൾ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശി മുനവർ ഖാനെയാണ് കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയും സംഘവും ഇന്നലെ വൈകുന്നേരത്തോടെ താവക്കരയിൽ വച്ച് അറസ്റ്റ് ചെയ്തത്. നവംബർ 29 നായിരുന്നു സംഭവം.
ഗോഡൗണിന്റെ മുകളിൽ കയറി ഷീറ്റ് മാറ്റി ഉള്ളിൽ കയറി മൊബൈൽ ഫോണുകൾ കവരുകയായിരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. കൂടാതെ മൊബൈൽ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ ട്രൈസ് ചെയ്യുകയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. ആറ് ഫോണുകളും ഇയാളുടെ കൈയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അഞ്ച് വർഷമായി ഇയാൾ കണ്ണൂരിൽ താമസിച്ച് വരികയാണെന്ന് പൊ ലീസ് പറഞ്ഞു. എസ്.ഐ നസീബ്, എസ്.ഐ അജയൻ, മഹിജൻ, രജ്ഞിത്ത്, മിഥുൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |