ന്യൂഡൽഹി: ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ 2022ഓടെ 5ജി സേവനമെത്തും. നാലുമെട്രോ നഗരങ്ങളിൽ ഉൾപ്പടെ 13 നഗരങ്ങളിൽ 5ജി ലഭ്യമാക്കും. തെക്കേ ഇന്ത്യയിൽ ചെന്നൈയിലും ഹൈദരാബാദിലും ബംഗളൂരുവിലും ഇതിന്റെ പ്രയോജനം ലഭിക്കും.
ഗുരുഗ്രാം, ബംഗളൂരു, കൊൽക്കത്ത, മുംബയ്, ചണ്ഡിഗഡ്, ഡൽഹി, ജാംനഗർ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലഖ്നൗ, പൂനെ, ഗാന്ധിനഗർ എന്നിവയാണ് 5ജി സേവനമെത്തുന്ന 13 നഗരങ്ങൾ. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ വിഭാഗമാണ് ഇക്കാര്യമറിയിച്ചത്. രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡാഫോൺ ഐഡിയ തുടങ്ങിയ കമ്പനികളാണ് ഈ നഗരങ്ങളിൽ 5ജി സേവനമെത്തിക്കുക. 2010 ലാണ് ഇന്ത്യയിൽ ഉപഭോതാക്കൾക്ക് 4ജി ലഭിച്ചുതുടങ്ങിയത് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |