SignIn
Kerala Kaumudi Online
Friday, 26 April 2024 12.31 PM IST

കവചമൊരുക്കാൻ കരുതൽ ഡോസ്

vaccine

തിരുവനന്തപുരം: കൊവിഡ് അതിവേഗം പിടിപെടാൻ സാദ്ധ്യതയുള്ള ആരോഗ്യപ്രവർത്തകരും പ്രായമായവരുമാണ് കരുതൽ ഡോസിന് അർഹരാവുക. എന്നാൽ ആരോഗ്യപ്രവർത്തകർ ഒഴികെയുള്ളവർക്ക് കരുതൽ ഡോസ് മുൻഗണനാ ക്രമത്തിലാകും നൽകിത്തുടങ്ങുക. മുൻഗണനയ്ക്കായി 60 വയസിന് മുകളിലുള്ളവർ 20 ഗുരുതര രോഗങ്ങളിലൊന്ന് ഉണ്ടെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

 ഗുരുതര രോഗങ്ങളുടെ പട്ടികയിൽ

ഉൾപ്പെടുത്തിയിരിക്കുന്ന രോഗങ്ങൾ

 ഹൃദയസ്തംഭനമുണ്ടായി കഴിഞ്ഞ ഒരു വർഷത്തിനിടെ ചികിത്സ തേടിയവർ

 ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ,​ പേസ്‌മേക്കർ ഉൾപ്പെടെ ഉപയോഗിക്കുന്നവർ,​

ഹൃദയ അറകളിലെ പ്രവർത്തനത്തിൽ തകരാറുള്ളവർ, ഹൃദയവാൽവിന് പ്രശ്നമുള്ളവർ

 ജന്മനാ ഹൃദ്രോഗികളായവരും അതെത്തുടർന്നുള്ള ശ്വാസകോശ രോഗങ്ങളുള്ളവർ,​ ഹൃദയാഘാതത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റി, ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയരായവർ

 നെഞ്ചുവേദന, രക്തസമ്മർദം, പ്രമേഹം എന്നിവയ്ക്ക് ചികിത്സ തേടുന്നവർ

 പക്ഷാഘാതമുണ്ടാകുകയും തുടർചികിത്സ തേടുന്നവരും

 ശ്വാസകോശത്തിലെ പ്രധാന ധമനികൾക്കുണ്ടാകുന്ന രക്താതിസമ്മർദത്തിന് ചികിത്സ തേടുന്നവർ

 പത്തോ അതിലധികമോ വർഷമായി പ്രമേഹമുള്ളവരും അനുബന്ധ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നവരും

 കരൾ, വൃക്ക, മൂലകോശം എന്നിവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ

 വൃക്ക രോഗികളും ഡയാലിസിസിന് വിധേയരാകുന്നവരും

 ദീർഘകാലമായി സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗിക്കുന്നവർ,​ പ്രതിരോധശേഷി കുറയുന്ന മരുന്നുപയോഗിക്കുന്നവർ

 ഗുരുതര കരൾരോഗമുള്ളവർ

 ഗുരുതര ശ്വാസകോശരോഗത്തിന് ചികിത്സ തേടിയിട്ടുള്ളവർ

 രക്താർബുദം അടക്കം എല്ലാത്തരം കാൻസറിനും ചികിത്സ തേടുന്നവർ

 അരിവാൾ രോഗം, തലാസീമിയ രോഗം, മജ്ജയിലെ തകരാറുമായി ബന്ധപ്പെട്ട രോഗം എന്നിവയുള്ളവർ

 എച്ച്‌.ഐ.വി ബാധിതർ, ബുദ്ധിവൈകല്യം, മസ്‌കുലർ ഡിസ്‌ട്രോഫി, ശ്വസനവ്യവസ്ഥയെ ബാധിക്കുംവിധം ആസിഡ് ആക്രമണത്തിന് ഇരയായവർ, അന്ധത, കേൾവിപ്രശ്നം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗുരുതര വൈകല്യങ്ങൾ ബാധിച്ചവരിൽ 45 വയസിന് മുകളിലുള്ളവർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VACCINATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.