ബ്ളെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ പുനരാരംഭിക്കും. ചിത്രത്തിന്റെ നാലാമത്തെ ഷെഡ്യൂളാണ് ഇനി ആരംഭിക്കുക. ഇതിനായി ഫെബ്രുവരി 15ന് ബ്ളെസിയും സംഘവും അൽജീരിയയിലേക്ക് പുറപ്പെടും. തുടർന്ന് ജോർദ്ദാനിലെത്തും. ജോർദ്ദാനിൽ മാർച്ച് ആദ്യ ആഴ്ച ആരംഭിക്കുന്ന ചിത്രീകരണത്തിൽ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. തുടർന്ന് ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് തീരുമാനം. ഇനി 90 ദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. ഇപ്പോൾ ഷാജി കൈലാസിന്റെ കടുവയിൽ അഭിനയിക്കുകയാണ് പൃഥ്വിരാജ്. ആടു ജീവിതത്തിന്റെ മുന്നൊരുക്കത്തിനുവേണ്ടിയാണ് മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൽ നിന്ന് പൃഥ്വിരാജ് പിന്മാറിയതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |