കോഴിക്കോട്: സമസ്ത അദ്ധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണിലും സോഷ്യൽ മീഡിയയിലൂടെയും അപകീർത്തിപ്പെടുത്തുന്നത് നോക്കി നിൽക്കാനാവില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഇത്തരക്കാരെ പുറത്ത് കൊണ്ടുവരാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. സാമുദായിക വിഷയങ്ങളിൽ സത്യസന്ധമായി ഇടപെടുന്നവർക്കെതിരെ വിദ്വേഷ പ്രചാരണവും ഭീഷണിയും ഉയർത്തുന്നത് സമുദായം തിരിച്ചറിയണമെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |