തിരുവനന്തപുരം: നീറമൺകര എൻ.എസ്.എസ് വനിതാ കോളേജ് നാഷണൽ സർവീസ് സ്കീം 'ഉയിര്' സപ്ത ദിന ക്യാമ്പ് കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
സർവകലാശാലാ എൻ.എസ്.എസ് കോഓർഡിനേറ്റർ ഡോ. എ. ഷാജി മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.എം. സുജാത അദ്ധ്യക്ഷത വഹിച്ചു. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക, പി.ടി.എ വൈസ് പ്രസിഡന്റ് അനിൽകുമാർ,പ്രോഗ്രാം ഓഫീസർമാരായ ഡോ.ശുഭ ആർ. നായർ,ആശ പ്രഭാകരൻ,വോളന്റിയർ സെക്രട്ടറിമാരായ ഏഞ്ചൽ വിൽഫ്രഡ്, എ.എസ്. ലക്ഷ്മി, ഗൗരി തുടങ്ങിയവർ സംസാരിച്ചു.
കാമ്പസിൽ എന്റെ തോട്ടം പദ്ധതി, വ്യക്തിത്വ വികസന ക്ലാസ്, ലഹരി വിമുക്തിക്കായി വിമുക്തി ജ്വാല, പാലിയേറ്റീവ് കെയർ പ്രവർത്തനം,മാനസിക ആരോഗ്യം കലാലയങ്ങളിൽ തുടങ്ങിയ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |