തിരുവനന്തപുരം:ജില്ലാ സ്പോർട്ട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ മിനി വോളിബാൾ ചാമ്പ്യൻഷിപ്പ് ജനുവരി രണ്ടിന് രാവിലെ 8.30ന് പോത്തൻകോട് കരൂർ ലക്ഷ്മിവിലാസം ഹൈസ്കൂളിൽ നടത്തും. 2008ജനുവരി ഒന്നിന് ശേഷം ജനിച്ച ആൺ/പെൺകുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ ജനനസർട്ടിഫിക്കറ്റ്,ആധാർകാർഡ്,രണ്ട് പാസ്പോർട്ട്സൈസ് ഫോട്ടോ,48 മണിക്കൂറിനുള്ളിൽ എടുത്ത ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കണം.കൂടുതൽ വിവരങ്ങൾക്ക് 0471-2331720 എന്ന നമ്പരിൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |