SignIn
Kerala Kaumudi Online
Friday, 26 April 2024 7.07 PM IST

മകനെ മടങ്ങിവരൂ, വയനാട് കാത്തിരിക്കുന്നു; രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന പോസ്റ്ററുമായി ബി ജെ പി വക്താവ് സന്ദീപ് വാര്യർ

poster

കല്പറ്റ: വയനാട് കോൺഗ്രസ് എം പി രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന പോസ്റ്ററുമായി ബി ജെ പിയുടെ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ബി ജെ പി വയനാട് ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള പോസ്റ്രറാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. മകനേ മടങ്ങിവരൂ, വയനാട് കാത്തിരിക്കുന്നൂവെന്നും 51കാരനായ രാഹുൽ ഗാന്ധിയെ കാണാനില്ലെന്നും അവസാനമായി കണ്ടെത്തിയത് ബാങ്കോക്കിൽ വച്ചാണെന്നും പോസ്റ്ററിൽ പറയുന്നു.

അതേസമയം രാഹുൽ ഗാന്ധി ഒരു സ്വകാര്യ സന്ദർശനത്തിനായി ഇറ്റലിയിലേക്ക് പോയിരിക്കുകയാണെന്നും ബി ജെ പിയും മാദ്ധ്യമങ്ങളും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കോൺഗ്രസ് നേതാവ് രൺദീപ് സുർജെവാല വാർത്താ ഏജൻസിയായ എ എൻ ഐക്ക് നൽകിയ അഭിമുഖത്തിൽ പറ‌ഞ്ഞു. കഴിഞ്ഞ മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പിന് മുൻപ് രാഹുൽ ബാങ്കോക്കിൽ പോയത് വിവാദമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAHUL GANDHI, SANDEEP G WARRIER, WAYANAD, CONGRESS, BJP, POLITICS, MISSING POSTER, KERALA, BANGKOK, ITALY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.